എംഎല്‍എയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല, സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം

 എംഎല്‍എയെ ജൂണ്‍ 2നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

j anbazhagan's cremation will conduct as per Covid protocol

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കാനാണ് തീരുമാനം. 62 വയസ്സായിരുന്ന എംഎല്‍എയെ ജൂണ്‍ 2നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അദ്ദേഹം. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായ അന്‍പഴകന്‍ ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമാണ്. കൊവിഡ് പ്രവർത്തനത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു. 

ഡോ. റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില ചൊവ്വാഴ്ച രാത്രിയോടെ ഗുരുതരമാകുകയായിരുന്നുവെന്ന് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ അദ്ദേഹത്തിന്‍റെ നില മോശമായി തുടര്‍ന്നിരുന്നതിനാലില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുയായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios