ഇന്ത്യക്കാരനെ ജമൈക്കയിൽ വെടിവച്ച് കൊന്നു; നടുക്കുന്ന ദൃശ്യങ്ങള്‍, രണ്ടു ഇന്ത്യക്കാര്‍ക്ക് പരിക്ക്
ഇന്ത്യക്കാരനെ ജമൈക്കിയിൽ വെടിവെച്ച് കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി വിഗ്നേഷിനെയാണ് കവര്‍ച്ചാ സംഘം കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
ചെന്നൈ: ജമൈക്കയിൽ ഇന്ത്യക്കാരനെ കൊള്ളക്കാർ വെടിവച്ച് കൊന്നു. തമിഴ്നാട് സ്വദേശി വിഗ്നേഷിനെയാണ് കവർച്ചാസംഘം കൊലപ്പെടുത്തിയത്. വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കറ്റു .സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനു ലഭിച്ചു. ഭീതിയോടെ മാത്രം കാണാനാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജമൈക്കയിൽ തെങ്കാശി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് നടുക്കുന്ന സംഭവം. തിരുനവൽവേലി സ്വദേശി വിഘ്‌നേഷ് നാഗരാജൻ അടക്കം നാല് തമിഴ്നാട്ടുകാർ ആണ് ഇവിടെ ജോലി ചെയുന്നത്.
സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുധാരികളായ കവര്‍ച്ചാ സംഘം എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഓടിമാറുകയായിരുന്നു. മുഖം മൂടി ധരിച്ച് തോക്കുകളുമായി ഒരു സംഘം ആളുകൾ കടയിലേക്ക് അതിക്രമിച്ചു കയറിയതും ജീവനക്കാർ പേടിച്ചുള്ളിലേക്കോടി. പിന്തുടർന്ന ആക്രമിസംഘം മുന്നിൽ പെട്ടവർക്ക് നേരെ നിരയൊഴിക്കുന്നത് ദൃശ്യങ്ങങ്ങളിൽ കാണാം. വെടിയേറ്റ് നിലത്തു വീണവരുടെ കയ്യിലുണ്ടായിരുന്ന പണം പിടിച്ചുവാങ്ങിയ ശേഷം അക്രമികൾ പുറത്തേക്ക് പോയി.
ഇതിനിടെ നിലത്തു വീണയാള്‍ക്കുനേരെയും നിറയൊഴിച്ചു. വെടിയേറ്റു വീണയാളുടെ അടുത്തേക്ക് എത്തിയ ആള്‍ക്കുനേരെയും വെടിയുതിര്‍ത്തു. വെടിയേറ്റ 31കാരനായ വിഘ്‌നേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ആണ്. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നഷിന്‍റെ കുടുംബം തിരുനെൽവേലി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നൽകി. ആക്രമം ഉണ്ടായ ദ്വീപ്പിൽ ഇന്ത്യൻ എംബസി ഇല്ലെന്നും നടപടിക്രമങ്ങൾ വൈകുമെന്നുമാണ് അനൗദ്യോഗിക വിവരം.
സൂപ്പര്‍മാര്‍ക്കറ്റിൽ നടന്ന വെടിവെപ്പിന്‍റെ ദൃശ്യങ്ങള്‍: