നിക്കവിടെ ! ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്ക് സൈനിക സാധനങ്ങളുമായി പോയ കപ്പല്‍ ഇന്ത്യ പിടിച്ചെടുത്തു

കപ്പലില്‍ ഉണ്ടായിരുന്ന ചരക്ക് പാക്കിസ്ഥാന്‍റെ മിസൈൽ വികസന പരിപാടിയുടെ നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ ഉതകുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

India stop ship carrying military supplies from China to Pakistan bkg


ന്യൂ ദില്ലി: ആണവ, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിൽ ഉപയോഗിക്കാന്‍ കഴിയുന്ന 'ഇരട്ട ഉപയോഗ ചരക്ക്' ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോവുകയായിരുന്ന കപ്പൽ തടഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് മുംബൈയിലെ നവ ഷെവ തുറമുഖത്ത് വച്ച് കഴിഞ്ഞ ജനുവരി 23 നാണ് കപ്പല്‍ തടഞ്ഞെതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തുന്നു.  മാള്‍ട്ടയും പതാകയുമായെത്തിയ വാണിജ്യ കപ്പലായ സിഎംഎ സിജിഎം. ആറ്റില തുറമുഖത്ത് നിര്‍ത്തി ഇറ്റാലിയൻ കമ്പനിയുടെ കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ മെഷീൻ അടങ്ങിയ ചരക്ക് പരിശോധിച്ചു. 

കപ്പലില്‍ ഉണ്ടായിരുന്ന ചരക്ക് പാക്കിസ്ഥാന്‍റെ മിസൈൽ വികസന പരിപാടിയുടെ നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ ഉതകുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും നിയന്ത്രിത വസ്തുക്കൾ സ്വന്തമാക്കി, അവയെ തിരിച്ചറിയാതിരിക്കാനായി പാകിസ്ഥാൻ ചൈനയെ ഒരു മാർഗമായി ഉപയോഗിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപ്പലിലെ ലോഡിംഗ് ബില്ലുകളില്‍ ഷാങ്ഹായ് ജെഎക്സ്ഇ ഗ്ലോബൽ ലോജിസ്റ്റിക്സ് കോ ലിമിറ്റഡ് എന്നും ചരക്ക് എത്തിക്കേണ്ടത് പാകിസ്ഥാൻ വിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, 22,180 കിലോഗ്രാം ഭാരമുള്ള കപ്പലിലെ ചരക്ക് അയച്ചത്, തയ്യുവാൻ മൈനിംഗ് ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ട് കോ ലിമിറ്റഡ് ആണെന്നും ഇത് പാകിസ്ഥാനിലെ കോസ്‌മോസ് എഞ്ചിനീയറിംഗിന് വേണ്ടിയുള്ളതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

മാസം 4.5 കോടി വിറ്റുവരവുള്ള രാമേശ്വരം കഫേ; ആരാണ് ഉടമകള്‍?

പൊടിമീനേക്കാൾ ചെറുത് പക്ഷേ, ശബ്ദം വെടിയൊച്ചയേക്കാൾ ഭീകരം; ഏറ്റവും ചെറിയ മത്സ്യങ്ങളുണ്ടാക്കുന്ന ശബ്ദം കേൾക്കാം

പാകിസ്ഥാൻ പ്രതിരോധ വിതരണക്കാരായ കോസ്‌മോസ് എഞ്ചിനീയറിംഗ് ഇന്ത്യയുടെ നിരീക്ഷണപ്പട്ടികയിലുള്ള സ്ഥാപനമാണ്. സിഎൻസി മെഷീനുകൾ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. ഇവയ്ക്ക് സ്വയം പ്രവര്‍ത്തനശേഷിയില്ല. മറിച്ച് ഒരു പ്രോഗ്രാമിംഗ് ആവശ്യമാണ്. അതേസമയം ചൈനയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഇത്തരം ഇരട്ട ഉപയോഗ സൈനിക നിലവാരമുള്ള വസ്തുക്കൾ ഇന്ത്യൻ തുറമുഖ ഉദ്യോഗസ്ഥർ പിടികൂടുന്നത് ഇത് ആദ്യ സംഭവമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത ആയുധങ്ങളുടെ കൈമാറ്റവും സിവിലിയൻ, സൈനിക ഉപയോഗങ്ങളുള്ള ഉപകരണങ്ങളുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ആയുധ നിയന്ത്രണ സംവിധാനമായ വാസനാർ അറേഞ്ച്മെന്‍റിൽ 1996 മുതൽ സിഎൻസി മെഷീനുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഇരട്ട ഉപയോഗമുള്ള ചരക്കുകളുടെയും സാങ്കേതികവിദ്യകളുടെയും വിവരങ്ങൾ കൈമാറുന്ന 42 അംഗരാജ്യങ്ങളിൽ ഇന്ത്യയും അംഗമാണ്. 

'ആനക്കുട്ടികളുടെ ശവപറമ്പ് കണ്ടെത്തി'; ഏഷ്യന്‍ ആനകളില്‍ ഈ രീതി കണ്ടെത്തുന്നത് ആദ്യമായെന്ന് പഠനം

Latest Videos
Follow Us:
Download App:
  • android
  • ios