കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പുതിയ കേസുകൾ

സ‌‌‌‌‌‌‌ർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,45,477 ആയി. നിലവിൽ 3,05,344 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

India records 26624 new covid cases

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,00, 31,223 ആയി ഉയർന്നു. ഇന്നലെ 341 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സ‌‌‌‌‌‌‌ർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,45,477 ആയി. 

നിലവിൽ 3,05,344 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 29,690 പേ‌‌ർ കൂടി രോ​ഗമുക്തി നേടിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിക്കുന്നു. ഇതോടെ രാജ്യത്ത് രോ​ഗമുക്തി നേടിയവരുടെ എണ്ണം 95,80,402 ആയി.

 

Latest Videos
Follow Us:
Download App:
  • android
  • ios