ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ രണ്ട് ലക്ഷത്തോടടുക്കുന്നു; പട്ടികയില്‍ ഏഴാം സ്ഥാനത്ത്

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയതോടെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
 

India reaches To 7th Spot Among 10 Nations Worst-Hit By COVID-19

ദില്ലി: കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് 1,90,535 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5394 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അധികം വൈകാതെ രണ്ട് ലക്ഷം കടന്നേക്കും. 

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,263,901 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 3200ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 373,899 പേര്‍ മരിച്ചു. അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 18.37 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1.06 ലക്ഷം പേര്‍ മരിച്ചു. ബ്രസീല്‍ രണ്ടാംസ്ഥാനത്താണ് ഉള്ളത്.  ബ്രസീലില്‍ ഇതുവരെ 5.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 29,341 പേര്‍ മരിക്കുകയും ചെയ്തു. 

റഷ്യയില്‍ കൊവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. 4,693 പേരാണ് ഇതുവരെ മരിച്ചത്. സ്പെയ്നില്‍ 286,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27,127 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടണില്‍ ഇതുവരെ 38,489 പേരാണ് മരിച്ചത്. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല രാജ്യങ്ങളും പിന്‍വലിച്ചു തുടങ്ങി. ഇന്ത്യയിലും ലോക്ക്ഡൗണില്‍ ഇളവ് നല്‍കി. തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ ഭാഗികമായി ഓടി തുടങ്ങി. ജൂണ്‍ എട്ടുമുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. അതേസമയം ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയതോടെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
 

Latest Videos
Follow Us:
Download App:
  • android
  • ios