കൊവിഡ് മാസങ്ങളോളം നിലനിൽക്കും ജാഗ്രത വേണം; സമൂഹവ്യാപനം വീണ്ടും നിഷേധിച്ച് ഐസിഎംആർ
നഗരപ്രദേശങ്ങളിലെ ചേരികളിൽ രോഗവ്യാപന തോത് വളരെക്കൂടുതലാണ്. രോഗം വലിയ രീതിയിൽ പരക്കാൻ സാധ്യതയുണ്ടെന്നും സംയുക്തവാർത്താ സമ്മേളനത്തിൽ ഐസിഎംആർ പ്രതിനിധികൾ പറഞ്ഞു.
ദില്ലി: ജനസംഖ്യാ അനുപാതം വച്ച് കണക്കാക്കുമ്പോൾ ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറവാണെന്ന് ഐസിഎംആർ. നഗരപ്രദേശങ്ങളിലെ ചേരികളിൽ രോഗവ്യാപന തോത് വളരെക്കൂടുതലാണ്. രോഗം വലിയ രീതിയിൽ പരക്കാൻ സാധ്യതയുണ്ടെന്നും സംയുക്തവാർത്താ സമ്മേളനത്തിൽ ഐസിഎംആർ പ്രതിനിധികൾ പറഞ്ഞു.
രാജ്യത്തെ രോഗമുക്തി നിരക്ക് 49.2 ശതമാനമാണ്. സെറോ സർവ്വേയിലൂടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞു. 83 ജില്ലകളിലാണ് സർവ്വേ നടത്തിയത്. 73 ശതമാനം പേർക്ക് രോഗം വന്നുപോയതായാണ് നിഗമനം.
രോഗം പരക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കൊവിഡ് മാസങ്ങളോളം നിലനിൽക്കും. ഇതുവരെ സാമൂഹികവ്യാപനമില്ല. എന്നാൽ, വലിയൊരു ജനസമൂഹത്തിന് കൊവിഡ് ഭീഷണി നിലനിൽക്കുകയാണെന്നും ആരോഗ്യമന്ത്രാലവും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഐസിഎംആർ വ്യക്തമാക്കി.