രാജ്യത്ത് 57,117 പേർക്ക് കൂടി കൊവിഡ്, രോഗബാധിതർ 16.95 ലക്ഷം കടന്നു, 764 മരണം കൂടി

ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാമ്പിൾ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി

India Covid updates July 31st 57117 test positive 764 deaths

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നലെയും രേഖപ്പെടുത്തിയത് വൻ വർധന. 24 മണിക്കൂറിനിടെ 57,117 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേർ കൂടി മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ലെത്തി. 36511 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയിൽ ഉള്ളത് 5,65,103 പേരാണ്. 10,94,371 പേർക്ക് രോഗം ഭേദമായി.

ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാമ്പിൾ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 

തെലങ്കാനയിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. തെലങ്കാനയിൽ ഇന്ന് 2083 പേർക്ക് കോവിഡ്. 11 മരണം. ഹൈദരാബാദിൽ മാത്രം 578 രോഗികൾ. 17754 പേർ ചികിത്സയിൽ. 64786 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഉത്തർപ്രദേശിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ബിഹാറിൽ മൂവായിരത്തിനും തെലങ്കാനയിൽ രണ്ടായിരത്തിനും അടുത്തെത്തി. ആകെ രോഗബാധയുടെ 65 ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്. ദില്ലിയിൽ കൊവിഡ് വ്യാപന തോത് കണ്ടെത്താൻ നടത്തുന്ന അഞ്ച് ദിവസത്തെ സിറോ സർവ്വേ ഇന്ന് തുടങ്ങും. കഴിഞ്ഞ മാസം നടത്തിയ സിറോ സർവ്വേയിൽ പരിശോധനയ്ക്ക് വിധേയമായവരിൽ 23 ശതമാനം ആളുകൾക്കും രോഗം വന്ന് പോയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ മാസവും സർവ്വേ നടത്താൻ ദില്ലി സർക്കാർ തീരുമാനിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios