രാജ്യത്ത് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 884 മരണം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക് കടക്കുകയാണ്. 66,23815 പേര്‍ക്കാണ് രോഗം ബാധിച്ചത്.

india covid 19 positive cases reached  67 lakh

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം  61,267 കടന്നു. ഇപ്പോള്‍ 934427 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 24 മണിക്കൂറിനിടെ 884 പേരാണ് മരണപ്പെട്ടത്. 55,86,703 പേര്‍ക്ക് രോഗം ഭേദമായി.  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക് കടക്കുകയാണ്. 66,23815 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ മരണം 102685 ആണ്. 

ആന്ധ്രയില്‍ മരണം 6000 കടന്നു. മഹാരാഷ്ട്രയില്‍ 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 14,53,653 ആയി. 263 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 38,347 ആയി ഉയര്‍ന്നു. മുംബൈയില്‍ 1813 പുതിയ കേസുകളും 47 മരണവും റിപ്പോര്‍ട്ട് ചെയ്തു. 

മുംബൈയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24,199 ആണ്. ആകെ മരണം 9,152 ആയി. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7051 പോസിറ്റീവ് കേസുകളും 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 647,712 ആയി ഉയര്‍ന്നു. ആകെ 9370 കൊവിഡ് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
 

Latest Videos
Follow Us:
Download App:
  • android
  • ios