രാജ്യത്ത് കൊവിഡ് പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലേക്ക്

മഹാരാഷ്ട്രയില്‍ 22,084, ആന്ധ്രയില്‍ 9,901, കര്‍ണാടകയില്‍ 9,140, തമിഴ്നാട്ടില്‍ 5,495, ഉത്തര്‍ പ്രദേശില്‍ 6,846 പേരാണ് ഇന്നലെ രോഗികളായത്.

India Coronavirus Updates, September 12 reports 97,000 new cases

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച്
സംസ്ഥാനങ്ങളിലും ഇന്നലെ ഉയര്‍ന്ന പ്രതിദിന വര്‍ധനയായിരുന്നു.

മഹാരാഷ്ട്രയില്‍ 22,084, ആന്ധ്രയില്‍ 9,901, കര്‍ണാടകയില്‍ 9,140, തമിഴ്നാട്ടില്‍ 5,495, ഉത്തര്‍ പ്രദേശില്‍ 6,846 പേരാണ് ഇന്നലെ രോഗികളായത്. ദില്ലിയിലും പ്രതിദിന വര്‍ധന ഇന്നലെ പുതിയ ഉയരത്തിലെത്തി.
4,321 പേരാണ് ഇന്നലെ രോഗികളായത്.

Latest Videos
Follow Us:
Download App:
  • android
  • ios