ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും; തന്ത്രപ്രധാന ബെക്ക സൈനിക കരാര്‍ ഈ മാസം ഒപ്പുവെക്കും

അമേരിക്കൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തന്ത്രപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ പോകുന്നത്. ഇതോടൊപ്പമാണ് ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ സംയുക്ത മലബാര്‍ നാവിക അഭ്യാസം.

india and us expected to sign beca deal during two plus two dialogue this month

ദില്ലി: ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും. ഇരുരാജ്യങ്ങളും തന്ത്രപ്രധാന ബെക്ക സൈനിക കരാര്‍ ഈമാസം ഒപ്പുവെക്കും. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രോലിയ സംയുക്ത നാവിക അഭ്യാസത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ചൈന ഉയര്‍ത്തുന്ന പ്രകോപനങ്ങൾക്കിടെ അമേരിക്കയുമായി പ്രതിരോധ രംഗത്തെ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ. അമേരിക്കൻ ഉപഗ്രഹനിരീക്ഷണ സംവിധാനം അടക്കം പ്രയോജനപ്പെടുത്താനുള്ള ബെക്ക അഥവ അടിസ്ഥാന വിനിമയ സഹകരാറിന് ഇരുരാജ്യങ്ങളും അന്തിമ രൂപം നൽകുകയാണ്. 

കരാര്‍ യാഥാര്‍ത്ഥ്യമായാൽ അമേരിക്കൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മിസൈലുകളുടെയും ഡ്രോണുകളുടെയും കൃത്യത ഉറപ്പാക്കാൻ ഇന്ത്യക്ക് സാധിക്കും. ഈ മാസം 26, 27 തിയതികളിൽ ഇന്ത്യ-അമേരിക്ക വിദേശ-പ്രതിരോധ മന്ത്രിമാരുടെ ടു പ്ളസ് ടു ചര്‍ച്ചയിൽ കരാറിന് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷ. കരാര്‍ വേഗത്തിലാക്കാൻ ഫെബ്രുവരിയിൽ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിലും തീരുമാനിച്ചിരുന്നു. 

അമേരിക്കൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തന്ത്രപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ പോകുന്നത്. ഇതോടൊപ്പമാണ് ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ സംയുക്ത മലബാര്‍ നാവിക അഭ്യാസം. മുങ്ങികപ്പലുകളും പോര്‍ വിമാനങ്ങളും പങ്കെടുക്കും. യഥാര്‍ത്ഥ നിയന്ത്രണ രേഖയിൽ പ്രകോപനങ്ങൾ തുടരുന്ന ചൈനക്ക് അടുത്തമാസം നടക്കാനിരിക്കിരുന്ന ഈ മലബാര്‍ നാവിക അഭ്യാസം ശക്തമായ മുന്നറിയിപ്പ് കൂടിയാകുമെന്നും ഇന്ത്യ കരുതുന്നു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ലൈവ് കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios