ബംഗാളിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; അന്വേഷണത്തിന് പൊലീസും സിബിഐയും ഉൾപ്പെട്ട പ്രത്യേക സംഘം
കഴിഞ്ഞ ദിവസം സന്ദേശ് ഖാലി ഗ്രാമത്തിൽ വച്ചാണ് ഇഡി ഉദ്യോഗസ്ഥരെ ആൾക്കൂട്ടം ആക്രമിച്ചത്. അക്രമത്തിനിടെ മാധ്യമ പ്രവർത്തകർക്കും മർദനമേറ്റിരുന്നു.
കൊൽക്കത്ത: ബംഗാളിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കൽക്കത്ത ഹൈക്കോടതി. പശ്ചിമ ബംഗാൾ പോലീസും സിബിഐയും സംയുക്തമായാണ് അന്വേഷണസംഘം. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സന്ദേശ് ഖാലി ഗ്രാമത്തിൽ വച്ചാണ് ഇഡി ഉദ്യോഗസ്ഥരെ ആൾക്കൂട്ടം ആക്രമിച്ചത്. അക്രമത്തിനിടെ മാധ്യമ പ്രവർത്തകർക്കും മർദനമേറ്റിരുന്നു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഇഡി സംഘം.