ഭാര്യയ്ക്ക് ജോലിസ്ഥത്തെ ഒരാളുമായി ബന്ധം; കൊലപ്പെടുത്തി ബെഡ്ബോക്സിനുള്ളിൽ മൃതദേഹം സൂക്ഷിച്ചു
പ്രതിയ്ക്ക് തന്റെ ഭാര്യയ്ക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. 5 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
ദില്ലി : ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബെഡ് ബോക്‌സിനുള്ളിൽ ഒളിപ്പിച്ചയാളെ പിടികൂടി. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കണ്ടെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. 24 വയസുകാരിയായ ദീപ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയ്ക്ക് തന്റെ ഭാര്യയ്ക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. 5 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
ധനരാജാണ് പ്രതി. ദ്വാരകയിലെ ദാബ്രിയിലെ വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു സ്ത്രീയുടെ മരണ വാർത്തറിഞ്ഞാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയതെന്നും എന്നാൽ അതിനു ശേഷം ദീപയുടെ പിതാവ് അശോക് ചൗഹാൻ തൻ്റെ മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് പരാതി നൽകിയതായും പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച കർണാൽ ബൈപാസിനു സമീപത്തു നിന്ന് ധനരാജിനെ അറസ്റ്റ് ചെയ്തതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ ഭാര്യക്ക് ജോലിസ്ഥലത്ത് നിന്നുള്ള ഒരാളുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ശമ്പളം വർധിപ്പിച്ചില്ല; ബൈക്ക് ഷോറൂമിൽ നിന്ന് 6 ലക്ഷം രൂപയും ക്യാമറകളും മോഷ്ടിച്ച് ജീവനക്കാരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം