വൻതോതിൽ രാസ ലഹരി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറി കണ്ടെത്തി; 1814 കോടി വിലവരുന്ന അസംസ്കൃത വസ്തുക്കൾ കണ്ടെടുത്തു

സിന്തറ്റിക് മയക്കുമരുന്നായ എം.ഡി ഡ്രഗസ് ഉത്പാദിപ്പിക്കുന്നതിനുള്ള സന്നാഹമാണ് ഇവിടെയുണ്ടായിരുന്നത്.

huge factory that produces MD drugs and collection of raw materials worth crores found

ഭോപ്പാൽ: വൻതോതിൽ രാസ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി മദ്ധ്യപ്രദേശിൽ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് സമീപത്താണ് കോടികളുടെ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 1814 കോടി രൂപ വിലവരുന്ന അസംസ്കൃത പദാർത്ഥങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. രണ്ട് പേരെ പിടികൂടിയിട്ടുമുണ്ട്.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ഡൽഹിയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായാണ് രഹസ്യ ഓപ്പറേഷൻ നടത്തിയത്. ലബോറട്ടറിയിൽ കൃത്രിമമായി തയ്യറാക്കുന്ന (സിന്തറ്റിക്) ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. എംഡി ഡ്രഗ്സ് എന്നറിയപ്പെടുന്ന ഇവ മെത്താംഫിറ്റമിന് സമാനമായാണ് ശരീരത്തിൽ പ്രവ‍ർത്തിക്കുന്നത്. സംയുക്ത ഓപ്പറേഷനിൽ ലഹരി ഫാക്ടറി കണ്ടെത്തിയ വിവരം ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‍വി എക്സിൽ പോസ്റ്റ് ചെയ്തു. തീവ്രവാദ വിരുദ്ധ സേനയെയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയെയും അഭിനന്ദിച്ച അദ്ദേഹം പരിശോധനയിൽ കണ്ടെത്തിയ ഫാക്ടറിയുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios