'എങ്ങനെ മാസ്ക് ധരിക്കരുത്'; ബാറ്റ്മാന്‍റെ ചിത്രം പങ്കുവച്ച് മുംബൈ പൊലീസ്
മുംബൈ പൊലീസിന്‍റെ ട്വീറ്റിന് താഴെ ബാറ്റ്മാന്‍റേതടക്കം നിരവധി ചിത്രങ്ങളാണ് കമന്‍റായി ആളുകള്‍ നല്‍കിയിരിക്കുന്നത്.
മുംബൈ: ബാറ്റ്മാന്‍റെ ചിത്രം പങ്കുവച്ച് എങ്ങനെ ഫേസ് മാസ്ക് ധരിക്കരുതെന്ന് വ്യക്തമാക്കി മുംബൈ പൊലീസ്. ബാറ്റ്മാന്‍റെ മാസ്ക് ധരിച്ച് നില്‍ക്കുന്ന നടന്‍ റോബര്‍ട്ട് പാറ്റിന്‍സണിന്‍റെ ചിത്രം പങ്കുവച്ചാണ് മുംബൈ പൊലീസ് മാസ്ക് എങ്ങനെ ധരിക്കരുതെന്ന് പറയുന്നത്. #BATforsafetyMAN എന്ന ഹാഷ്ടാഗും അവര്‍ ഉപയോഗിച്ചിട്ടുണ്ട്.
കൊവിഡിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി വീടിന് പുറത്തേക്കിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 47000 കൊവിഡ് 19 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈ പൊലീസിന്‍റെ ട്വീറ്റിന് താഴെ ബാറ്റ്മാന്‍റേതടക്കം നിരവധി ചിത്രങ്ങളാണ് കമന്‍റായി ആളുകള്‍ നല്‍കിയിരിക്കുന്നത്. ദ ഡാര്‍ക്ക് നൈറ്റ് റൈസസ് എന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിലെ വില്ലന്‍ ബാനെ മാസ്ക് ധരിച്ച ചിത്രവും ഇതില്‍ ഉള്‍പ്പെടും.