ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക സർക്കാർ, 'പ്രതീക്ഷിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്ന ഉത്തരവ്'

വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാൽ നിലവിലുള്ള നിയന്ത്രണം തുടരുമെന്ന് കർണാടക. വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും സർക്കാർ 

Hijab ban in educational institutions will continue, says Karnataka

ബെംഗളൂരൂ: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് സർക്കാർ. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണം തുടരും. ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും കർണാടക സർക്കാർ വ്യക്തമാക്കി. സുപ്രീം കോടതിയിൽ നിന്ന് മികച്ച ഉത്തരവ് പ്രതീക്ഷിക്കുന്നു. ആധുനിക സമൂഹത്തിന് ചേർന്ന ഉത്തരവ് വിശാല ബെഞ്ചിൽ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കർണാടക സർക്കാർ പ്രതികരിച്ചു. ഹിജാബിൽ നിന്നുള്ള മോചനമാണ് ലോകമെമ്പാടുമുള്ള സ്ത്രീകൾ ആവശ്യപ്പെടുന്നത്. ഇത് കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ വ്യക്തമാക്കി. 

അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്നസാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. 


സമൂഹിക മാധ്യമങ്ങളിലും നിരീക്ഷണം ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഹിജാബ് നിരോധനം ശരി വച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളാണ് കര്‍ണാടകത്തിലുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് മുന്നൂറിലേറെ വിദ്യാര്‍ത്ഥിനികള്‍ കോളജ് പഠനം പാതിവഴിയില്‍ നിര്‍ത്തി. ഉഡുപ്പിയിലെ ഒരു കോളേജില്‍ തുടങ്ങിയ പ്രതിഷേധമാണ് രാജ്യവ്യാപക പ്രക്ഷോപത്തിന് വഴിമാറിയത്. ഈ സാചഹര്യം കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. 

ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി, കർണാടക ഹൈക്കോടതി വിധി തള്ളി ജ. ധൂലിയ
2021 ഡിസംബര്‍ 27ന് ഉഡുപ്പി പിയു കോളേജിൽ ഹിജാബ് ധരിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ കയറാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു എല്ലാറ്റിന്റെയും തുടക്കം. വിദ്യാർത്ഥിനികളെ തടഞ്ഞ പ്രധാനാധ്യാപകന്‍റെ നേതൃത്വത്തിലുള്ള സംഘം ഹിജാബും ബുര്‍ഖയും കോളേജ് വളപ്പിലെ പ്രത്യേക മുറിയില്‍ വച്ച് അഴിച്ചു മാറ്റിയ ശേഷം ക്ലാസില്‍ ഇരുത്താമെന്ന് അറിയിക്കുകയായിരുന്നു. കോളേജിന്‍റെ ചരിത്രത്തില്‍ എവിടെയും ഹിജാബ് ധരിച്ച് ആരും ക്ലാസിലിരുന്നിട്ടില്ലെന്ന് വിശദീകരിച്ചായിരുന്നു അധികൃതരുടെ നടപടി. എന്നാല്‍ ഇതിനു തയ്യാറാകാതെ വിദ്യാര്‍ത്ഥികൾ മടങ്ങി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികളെത്തിയതോടെ ഗൂഢാലോചനയെന്ന വാദം ഉയര്‍ത്തുകയായിരുന്നു സർക്കാർ. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. തെരുവുകളിലേക്ക് വ്യാപിച്ചു.

ഹി‍ജാബ് കേസ് വിശാല ബെഞ്ചിന്; സ്വാഗതം ചെയ്ത് ലീഗ്, ആശങ്കകൾ പരിഗണിക്കപ്പെട്ടെന്ന് സമസ്ത

തുടർന്ന് സർക്കാർ നിയോഗിച്ച വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട  സമിതിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ഹിജാബ് അനുവദിക്കേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തത്. പിന്നാലെ മതാചാര വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയിലെത്തി. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നു. എന്നാല്‍ മതവിശ്വാസത്തിന്‍റെ അഭിവാജ്യ ഘടകമല്ലെന്ന് വ്യക്തമാക്കി ഹിജാബ് വിലക്ക് ഹൈക്കോടതി മൂന്നംഗ ബെ‍ഞ്ച് ശരി വച്ചു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയും കര്‍ണാടകത്തിലെ കോളേജുകളില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികളെത്തി.

 

Latest Videos
Follow Us:
Download App:
  • android
  • ios