ക്ഷേത്രത്തിന് സമീപം സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കയറിയ യുവതി ഞെട്ടി; മൊബൈൽ ക്യാമറ വെച്ച രണ്ട് പേ‍ർ പിടിയിൽ

മറ്റ് രണ്ട് മുറികളിൽ കൂടി ഒളിക്യാമറയുണ്ടെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

Hidden camera spotted where women change dress two arrested in Rameswaram

രാമേശ്വരം: സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. രാമേശ്വരം ക്ഷേത്രത്തിന് സമീപം സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. പുതുക്കോട്ട സ്വദേശിയായ യുവതിയാണ് ക്യാമറ കണ്ടെത്തിയത്. 

പുണ്യസ്നാനം കഴിഞ്ഞ് സ്ത്രീകൾ വസ്ത്രം മാറുന്ന മുറികളിലൊന്നിലാണ് ഒളിക്യാമറ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ വസ്ത്രം മാറാനെത്തിയ യുവതി ക്യാമറ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുറിയുടെ ഉടമ രാജേഷും സഹായി മീരയും പിടിയിലായി. പൊലീസ് നടത്തിയ പരിശോധനയിൽ മറ്റ് രണ്ട് മുറികളിൽ കൂടി ഒളിക്യാമറയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

READ MORE: കൊച്ചിയിലെ സ്പാ, പൊലീസെത്തുമ്പോൾ നിരവധി പേർ; അനാശാസ്യത്തിന് 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios