വാക്സീൻ വിമുഖത തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം; ദില്ലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ, പൊതുപരിപാടികള്‍ നിരോധിച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുപരിപാടികളെല്ലാം നിരോധിച്ചു. വിവാഹ ചടങ്ങിൽ 50 പേർക്ക്  മാത്രം പ്രവേശനം, മരണാനന്തര ചടങ്ങിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. 

health ministry about vaccination in india

ദില്ലി: വാക്സിൻ വിമുഖത തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇത് പ്രകടമാണ്. വാക്സിനേഷനൊപ്പം ബോധവത്ക്കരണ പരിപാടികളും ഊർജ്ജിതമാക്കണം. വാക്സീൻ ഉത്സവത്തിൽ 45 വയസിന് മുകളിലുള്ള എല്ലാവരും പങ്കാളികളാകണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുപരിപാടികളെല്ലാം നിരോധിച്ചു. വിവാഹ ചടങ്ങിൽ 50 പേർക്ക്  മാത്രം പ്രവേശനം, മരണാനന്തര ചടങ്ങിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. പൊതുഗതാഗതം, റസ്റ്റോൻ്റ്, ബാർ ,സിനിമ ഹാൾ എന്നിവിടങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 % പേർക്ക് മാത്രമേ പ്രവേശനം പാടുള്ളൂ. മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂർ മുൻപ് ചെയ്ത ആർടിപിസി ആർ പരിശോധന ഫലം നിർബന്ധമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios