കൊവിഡ് വാക്സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കൊവിഡ്

ഭാരത് ബയോടെകും, ഐസിഎംആറും സംയുക്തമായി നടത്തിയ പരീക്ഷണത്തില്‍ അംബാലയിലെ ആശുപത്രിയില്‍ നവംബര്‍ 20നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്.
 

Haryana minister Anil Vij tests Covid 19 positive was administered Covaxin last month

ചാണ്ഡിഗഡ്: ഹരിയാന ആരോഗ്യ മന്ത്രി  അനിൽ വിജിന് കോവിഡ്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിൽ ഇദ്ദേഹം വാക്സീൻ സ്വീകരിച്ചിരുന്നു. നിലവിൽ അംബാലയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാസമാണ് ഇദ്ദേഹം കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായി കുത്തിവയ്പ്പ് എടുത്തത്. ഭാരത് ബയോടെകും, ഐസിഎംആറും സംയുക്തമായി നടത്തിയ പരീക്ഷണത്തില്‍ അംബാലയിലെ ആശുപത്രിയില്‍ നവംബര്‍ 20നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്.

'ഞാന്‍ കൊറോണ പൊസറ്റീവാണ്, അംബലയിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. അനിൽ വിജിന്‍ ട്വീറ്റ് ചെയ്തു. കോവാക്സിന്‍റെ മൂന്നാംഘട്ടത്തിലെ പരീക്ഷണത്തില്‍ സ്വയം സന്നദ്ധനയാണ് ഇദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്. ഇദ്ദേഹം കോവാക്സിന്‍ സ്വീകരിക്കുന്ന കാര്യം നവംബര്‍ 18ന് ട്വീറ്റ് ചെയ്തിരുന്നു.

പിന്നീട് അംബാലയിലെ ആശുപത്രിയില്‍ കുറച്ചുനാള്‍ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. അതേ സമയം കോ വാക്സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടം പുരോഗമിക്കുകയാണെന്നും. അടുത്തവര്‍ഷം നവംബറിനുള്ളില്‍ വാക്സിന്‍ പൂര്‍ണ്ണസജ്ജമാകും എന്നാണ് കരുതുന്നത് എന്നുമാണ് ഐസിഎംആര്‍ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios