ഹരിയാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോളുകൾ, 55 മുതൽ 62 വരെ സീറ്റുകൾ, ബിജെപി തകർന്നടിയും  

ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ പ്രവചിക്കുമ്പോൾ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബിജെപി ഇത്തവണ വളരെ പിന്നിൽ പോകുമെന്നാണ് പ്രവചനം.

haryana exit poll 2024 results Congress easy win in Haryana

ദില്ലി : ഹരിയാനയിൽ ജാട്ട്, സിഖ് മേഖലകളിലടക്കം സർവാധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു. ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത് സർവേകളാണ് കോൺഗ്രസിന്റെ തിരിച്ച് വരവ് പ്രവചിക്കുന്നത്. 55 മുതൽ 62 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം.

ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ പ്രവചിക്കുമ്പോൾ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സര്‍വേകൾ സൂചിപ്പിക്കുന്നു. ജെജപി, ഐഎന്‍എല്‍ഡി തുടങ്ങിയ ചെറുപാർട്ടികൾക്ക് കനത്ത നഷ്ടമുണ്ടാകും. കര്‍ഷക പ്രക്ഷോഭം നടന്ന മേഖലകളിലെല്ലാം കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. വിനേഷ് ഫോഗട്ടിന്‍റെ വരവും പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും, തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

ഇന്ത്യ ടുഡെ സി വോട്ടർ
ഹരിയാനയിൽ കോൺഗ്രസിന് 50-58സീറ്റുകൾ പ്രവചിക്കുന്നു. ബിജെപിക്ക് 20-28 സീറ്റുകളും മറ്റുള്ളവർ 10-16 സീറ്റുകൾ വരെയും നേടുമെന്നാണ് പ്രവചനം. 

ന്യൂസ് 18 എക്സിറ്റ് പോൾ 

കോൺഗ്രസ് 62 സീറ്റുകളിലും ബിജെപി 24 സീറ്റുകളിലും ജെജെപി 3 സീറ്റുകളിലും വിജയിക്കുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ പ്രവചനം.

ദൈനിക് ഭാസ്കർ ഹരിയാനയിൽ കോൺഗ്രസിന് 44 മുതൽ 54 വരെ സീറ്റുകൾ പ്രവചിക്കുന്നു.ബിജെപിക്ക് 15 മുതൽ 29വരെ സീറ്റുകളും ജെജെപി 1 സീറ്റും ഐഎൻഎൽഡി 2 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

റിപ്പബ്ലിക് ഭാരത് ഹരിയാന കോൺഗ്രസിന് 55 മുതൽ 62 സീറ്റുകൾ പ്രവചിക്കുന്നു. ബിജെപി 18 മുതൽ 24 സീറ്റുവരെയും ജെജെപി 3 സീറ്റും ഐഎൻഎൽഡി 3 മുതൽ 6 വരെ സീറ്റുകളും പ്രവചിക്കുന്നു.  

ഹരിയാനയിൽ കോൺഗ്രസിന് ഊർജമായിരിക്കുകയാണ് എക്സിറ്റ് പോൾ ഫലങ്ങൾ. 65 സീറ്റുകൾ വരെ നേടുമെന്നും മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കുമെന്നും ഭുപിന്ദർ ഹൂഡ പ്രതികരിച്ചു. 

പൂരം കലക്കലിൽ തൃതല അന്വേഷണ ഉത്തരവിറങ്ങി; എഡിജിപിക്കെതിരെ ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും

ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യത്തിന് സാധ്യത 

ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കിയ പിഡിപി വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും. നാഷണല്‍ കോണ്‍ഫറന്‍സ്- കോൺഗ്രസ് സഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ ചില സര്‍വേകള്‍ തൂക്കുസഭക്കുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.  ജമ്മുമേഖലയില്‍ സീറ്റുകളുയര്‍ത്താന്‍ ബിജെപിക്കാകും.പക്ഷേ പുനസംഘടനക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന കശ്മീരില്‍ തിരിച്ചടി നേരിടുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios