ഗുജറാത്തില്‍ യുവതുര്‍ക്കികള്‍ കിതക്കുന്നു; ഹര്‍ദിക് പട്ടേലും അല്‍പേഷ് താക്കൂറും പിന്നില്‍

 വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി ബഹുദൂരം മുന്നില്‍. 180 സീറ്റില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ വ്യക്തമായ ലീഡ് നേടി. ഗുജറാത്തില്‍ 140 സീറ്റിലാണ് ബിജെപി ലീഡ് തുടരുന്നത്.

Hardik Patel and Alpesh Thakur trial in Gujarat Election

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കള്‍ പിന്നില്‍. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലും അല്‍പേഷ് താക്കൂറും ആദ്യഘട്ട വോട്ടെണ്ണലില്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് യുവനേതാവ് ജിഗ്നേഷ് മെവാനിയും പിന്നിലാണ്.  വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി ബഹുദൂരം മുന്നില്‍. 180 സീറ്റില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ വ്യക്തമായ ലീഡ് നേടി. ഗുജറാത്തില്‍ 140 സീറ്റിലാണ് ബിജെപി ലീഡ് തുടരുന്നത്.  ഹിമാചല്‍ പ്രദേശില്‍ ഫോട്ടോഫിനിഷിലേക്ക് പോകുമെന്നാണ് സൂചന. ഗുജറാത്തില്‍ കോണ്‍ഗ്രസ് 31 സീറ്റില്‍ മാത്രമാണ് മുന്നില്‍. ആം ആദ്മി പാര്‍ട്ടി ഏഴ് സീറ്റില്‍ ലീഡ് ചെയ്യുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. ഗുജറാത്തിൽ 182 സീറ്റുകളാണ് ആകെയുള്ളത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.  182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും. 

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും. ഹിമാചലില്‍ ബലാബലമുള്ള പോരാട്ടമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios