ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ ശബരിമല രാഷ്ട്രീയം പ്രസംഗിച്ചു ; ശോഭാ സുരേന്ദ്രനെ ഒരുകൂട്ടം ഭക്തന്മാര്‍ തടഞ്ഞു

ഉത്സവത്തിന്‍റെ ഭാഗമായിട്ടുള്ള സമൂഹസദ്യയ്ക്കിടയില്‍ സംഘടകരായ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി നേതാവിന് രണ്ടു വാക്ക് സംസാരിക്കാന്‍ മൈക്ക് കൈമാറി. 

group of devotees stop bjp leader shobha surendran political speech on delhi temple


ദില്ലി: ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ ശബരിമലയും രാഷ്ട്രീയവും പ്രസംഗിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ അവിടെ കൂടി ഭക്തജനങ്ങളില്‍ ഒരുകൂട്ടം തടഞ്ഞു. ദില്ലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി എത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്‍ ന്യൂ ദില്ലിയിലെ രോഹിണി സെക്ടര്‍ 17 അയ്യപ്പക്ഷേത്രത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവം. 

ഉത്സവത്തിന്‍റെ ഭാഗമായിട്ടുള്ള സമൂഹസദ്യയ്ക്കിടയില്‍ സംഘടകരായ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി നേതാവിന് രണ്ടു വാക്ക് സംസാരിക്കാന്‍ മൈക്ക് കൈമാറി. തുടര്‍ന്നുള്ള പ്രസംഗത്തില്‍ ശബരിമല വിഷയവും അതിന്റെ രാഷ്ട്രീയവും അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ ഒരു വിഭാഗം ആള്‍ക്കാരെത്തി തടയുകയും ക്ഷേത്രത്തില്‍ രാഷ്ട്രീയം പറയേണ്ട എന്ന് നിര്‍ദേശിക്കുകയും ആയിരുന്നു. ഇതിനെ തുടര്‍ന്ന് ചെറിയ തോതില്‍ വാക്തര്‍ക്കവും നടന്നു.

ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ ദില്ലി മലയാളികള്‍ക്കിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്താനായിരുന്നു എത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios