'കൊവി‍‍ഡ് പോരാളികളെ കേന്ദ്രസർക്കാർ വ‍ഞ്ചിച്ചു; അവർക്ക് മതിയായ സുരക്ഷ നൽകണം': ​രാഹുൽ ​ഗാന്ധി

കൊവിഡ് ബാധിച്ച ഡോക്ടർമാർക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും മതിയായ പരിചരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരുന്നതായും ട്വീറ്റിൽ പറയുന്നു. 

government must give security to covid warriors


ദില്ലി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരെ കേന്ദ്രസർക്കാർ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അവർക്ക് കൃത്യമായ സുരക്ഷാ ഉപകരണങ്ങൾ ഒന്നും തന്നെ ലഭ്യമാക്കുന്നില്ലെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. 18 സംസ്ഥാനങ്ങളിലായി 196 ഡോക്ടേഴ്സ് കൊവിഡ് ബാധ മൂലം മരിച്ചു എന്ന മാധ്യമറിപ്പോർട്ടിനെ പരാമർശിച്ചാണ് ഈ വിഷയത്തെ ചൂണ്ടിക്കാണിച്ചുള്ള രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്. കൊവിഡ് ബാധിച്ച ഡോക്ടർമാർക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും മതിയായ പരിചരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരുന്നതായും ട്വീറ്റിൽ പറയുന്നു. 

കൊറോണ പോരാളികൾക്കായി കൈയടിച്ചപ്പോൾ മോദിയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം തോന്നിയിരുന്നു. എന്നാൽ എപ്പോഴത്തേയും പോലെ കൊറോണ പോരാളികളെ സഹായിക്കുന്നതിൽ നിന്നും മോദി കൈകകൾ പിൻവലിച്ച് അവരെ വഞ്ചിച്ചു. രാഹുൽ ​ഗാന്ധി ട്വീറ്റിൽ കുറിച്ചു. സർക്കാർ അവർക്ക് സംരക്ഷണവും ബഹുമാനവും ഉപകരണങ്ങളും നൽകണമെന്നും ​രാ​ഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ​ഗാന്ധി ലോക്ക്ഡൗൺ പ്രഖ്യാപനം പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നും വിമർശിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios