ക്ഷേത്ര സന്ദർശനം രാഷ്ട്രീയവത്കരിക്കാൻ സർക്കാർ ശ്രമം; നാളത്തെ ക്ഷേത്രദർശനം ഉപേക്ഷിച്ചതായി ജഗൻ മോഹൻ റെഡ്ഡി
മാനവികതയിലാണ് വിശ്വാസം എന്നും ജഗൻ മോഹൻ റെഡ്‌ഡി കൂട്ടിച്ചേർത്തു.
തെലങ്കാന: തിരുപ്പതി സന്ദർശനം റദ്ദാക്കി ജഗൻ മോഹൻ റെഡ്ഡി. നാളത്തെ ക്ഷേത്ര ദർശനം ഉപേക്ഷിച്ചതായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡി. തന്റെ ക്ഷേത്ര സന്ദർശനം രാഷ്ട്രീയവത്കരിക്കാൻ സർക്കാർ ശ്രമിച്ചെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം. പല വൈഎസ്ആർസിപി നേതാക്കളെയും വീട്ടുതടങ്കലിൽ ആക്കിയെന്നും അദ്ദേഹം വിമർശിച്ചു. താൻ വീട്ടിൽ ബൈബിൾ വായിക്കും, ഹിന്ദുമതം, ഇസ്ലാം, സിഖ് വിശ്വാസം എല്ലാറ്റിനെയും പിന്തുടരും. മാനവികതയിലാണ് വിശ്വാസം എന്നും ജഗൻ മോഹൻ റെഡ്‌ഡി കൂട്ടിച്ചേർത്തു.