'ആടുകളെയും പോത്തുകളെയും പന്നികളെയും ബലി നൽകി'; കർണാടക സർക്കാറിനെതിരെ കേരളത്തിൽ യാ​ഗം നടന്നതായി ഡികെ ശിവകുമാര്‍

'യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി  അറിയാം'.

Goats buffaloes and pigs were sacrificed; DK Shivakumar said that there was a yaga in Kerala against the Karnataka government

ബെം​ഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാൻ ശത്രുസംഹാര യാഗം നടത്തിയതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം. തനിക്കും സിദ്ധരാമയ്യക്കുമെതിരെയാണ് യാഗം നടന്നത്. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയതെന്ന് വിവരം കിട്ടിയെന്ന് ശിവകുമാർ പറഞ്ഞു. യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി  അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ലെന്നും ശിവകുമാർ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios