ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് അമോൻകർ കൊവിഡ് 19 ബാധിച്ച് മരിച്ചു

ഗോവയിലെ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ വൃക്കരോഗം മൂർച്ചിക്കുകയായിരുന്നു. 

Former Goa health minister Suresh Amonkar died of COVID19 infection

പനജി: ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ. സുരേഷ് അമോൻകർ കൊവിഡ് 19 ബാധിച്ച് മരിച്ചു. 68 വയസായിരുന്നു.  ജൂൺ 21 മുതൽ ഗോവയിലെ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ വൃക്കരോഗം മൂർച്ചിക്കുകയായിരുന്നു. രണ്ട് തവണ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.

ജൂണ്‍ അവസാന വാരമാണ്  ഡോ. സുരേഷ് അമോൻകറിന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ മികച്ചതായിരുന്നുവെന്നും മറക്കാനാവാത്തതാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ ദുഖം പ്രകടിപ്പിക്കുന്നുവെന്നും പ്രമോദ് സാവന്ത് കുറിക്കുന്നു. 

1999ലും 2002 ലും ഗോവയിലെ നോര്‍ത്ത് ഗോവ മണ്ഡലത്തില്‍ നിന്നാണ് അമോന്‍കറിന് ഗോവ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios