മം​ഗളൂരുവിൽ കോൺ​ഗ്രസ് നേതാവ് ജനാർദ്ദന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതേ സമയം അദ്ദേഹത്തിന് പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട അവസ്ഥയല്ലെന്നും മകൻ സന്തോഷ് ജെ പൂജാരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 

former congress leader janardhana poojari tested covid positive


മം​ഗളൂരു: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബി ജനാർദ്ദന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ജനാർദ്ദന പൂജാരിക്ക് 83 വയസ്സുണ്ട്.

അതേ സമയം അദ്ദേഹത്തിന് പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട അവസ്ഥയല്ലെന്നും മകൻ സന്തോഷ് ജെ പൂജാരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. മുൻകരുതൽ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും മകൻ കൂട്ടിച്ചേർത്തു. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് സ്രവ പരിശോധന നടത്തി കൊവിഡ് സ്ഥിരീകരിച്ചത്. 

ദക്ഷിണ കന്നട ജില്ലയിലെ ബന്ത്വാളിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഭാര്യയിൽ നിന്നാകാം ഇദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് സംശയിക്കുന്നു. വീട്ടിലെ ജോലിക്കാരിൽ നിന്ന് വൈറസ് ബാധിച്ചതിനെ തുടർന്ന് ജനാർദ്ദന പൂജാരിയുടെ ഭാര്യയം ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios