'സ്ത്രീവിരുദ്ധത അംഗീകരിച്ചതല്ല'; താലിബാൻ മന്ത്രിയുമായി വിദേശകാര്യ സെക്രട്ടറിയുടെ ചർച്ചയിൽ സർക്കാർ വൃത്തങ്ങൾ
ചൈന അഫ്ഗാനിലേക്ക് നയതന്ത്ര പ്രതിനിധിയെ അയച്ച് ഈ മേഖലയിൽ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പരസ്യ ചർച്ചയ്ക്ക് തയ്യാറായത്.
ദില്ലി: താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുതാഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ച നടത്തിയതിനെ ന്യായീകരിച്ച് സർക്കാർ വൃത്തങ്ങൾ. താലിബാൻറെ സ്ത്രീവിരുദ്ധത അടക്കമുള്ള നയങ്ങൾ ഇന്ത്യ അംഗീകരിച്ചതായി ഇതിന് അർത്ഥമില്ലെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ചൈന അഫ്ഗാനിലേക്ക് നയതന്ത്ര പ്രതിനിധിയെ അയച്ച് ഈ മേഖലയിൽ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പരസ്യ ചർച്ചയ്ക്ക് തയ്യാറായത്. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകൾക്ക് അഫ്ഗാൻ ഭരണകൂടം ഒരു സഹായവും നൽകരുത് എന്ന് വിദേശകാര്യ സെക്രട്ടറി ഇന്നലത്തെ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ പരസ്യ ചർച്ചയ്ക്ക് തയ്യാറാകുന്നത്. ചർച്ച നടന്നെങ്കിലും താലിബാൻ സർക്കാരിന് ഇന്ത്യ തൽക്കാലം ഔദ്യോഗിക അംഗീകാരം നൽകാനിടയില്ല.
https://www.youtube.com/watch?v=Ko18SgceYX8