ജമ്മു കശ്മീരിൽ അഞ്ച് ഡ‍ോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോ​ഗികളുടെ എണ്ണം 1188

ഇതുവരെ 13 കോവിഡ് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 1188 ആയി. 

five doctors in jammu kashmir tested covid 19 positive


ശ്രീന​ഗർ: ശ്രീന​ഗറിലെ മൂന്ന് ആശുപത്രികളിലെ അഞ്ച് ഡോക്ടർമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജമ്മു കശ്മീരിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 1188 ആയി. ഇവരില്‍ നാല് പേര്‍ കോവിഡ് രോഗിയെ ചികിത്സിച്ചവരാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നതാണ് മറ്റൊരു ഡോക്ടര്‍. രോഗിയായ സ്ത്രീ ഞായറാഴ്ച രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. 75 വയസ്സുള്ള ഒരാൾ കൊവിഡ് ബാധയെത്തുടർന്ന് മരണപ്പെട്ടിരുന്നു. 

മൂന്ന് പേര്‍ കശ്മീരിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഓര്‍ത്തോപീഡിയാക് വിഭാഗത്തില്‍നിന്നും ദന്തരോഗവിഭാഗത്തില്‍നിന്നുള്ള ഡോക്ടറുമാണെന്ന് എസ്എംഎച്ച്എസ് ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. കശ്മീരില്‍ ഇതുവരെ 13 ഡോക്ടര്‍മാരും മൂന്ന് നേഴ്സുമാരും ഉള്‍പ്പെടെ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 13 കോവിഡ് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 1188 ആയി. ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് ബാധ വൻപ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.  

 


 

Latest Videos
Follow Us:
Download App:
  • android
  • ios