ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ വലുപ്പമുള്ള മുതല കുഞ്ഞുങ്ങളെയാണ് രക്ഷിച്ചത്. ഭക്ഷണവും വെള്ളവുമില്ലാതെ അവശ നിലയിലായിരുന്നു മുതല കുഞ്ഞുങ്ങളുണ്ടായിരുന്നത്.

Five baby crocodiles hidden in tooth paste cover seized from two passengers at Mumbai airport

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ ടൂത്ത് പേസ്റ്റ് കവറിൽ കൈകളും കാലുകളും കെട്ടി, പഴങ്ങളും മറ്റും പൊതിയുന്ന നെറ്റ് കവറിനുള്ളിൽ വച്ച് നിലയിലായിരുന്നു അഞ്ച് മുതല കുഞ്ഞുങ്ങളുണ്ടായിരുന്നത്.

അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ വലുപ്പമുള്ള മുതല കുഞ്ഞുങ്ങളെയാണ് രക്ഷിച്ചത്. ഭക്ഷണവും വെള്ളവുമില്ലാതെ അവശ നിലയിലായിരുന്നു മുതല കുഞ്ഞുങ്ങളുണ്ടായിരുന്നത്. ഇവയെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൈമൻ ഇനത്തിലുള്ള മുതല കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്നുള്ള വിസ്താര വിമാനത്തിലാണ്  വെള്ളിയാഴ്ച രാത്രി രണ്ട് പേരെത്തിയത്. വന്യജീവികളെ അനുമതിയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് കുറ്റകരമാണ്. 

അമേരിക്ക സ്വദേശമായ ഇനമാണ് ഈ മുതലകൾ. തടാകങ്ങളിലും ചതുപ്പുകളിലും സാധാരണയായി കാണുന്ന ഇനമാണ് കൈമൻ വിഭാഗത്തിലുള്ള മുതലകൾ. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ നാലിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയാണ് മുതല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios