കൊവിഡ് 19 ഭേദമാക്കുമെന്ന അവകാശവാദത്തോടെ മരുന്ന് പുറത്തിറക്കി; ബാബാ രാംദേവിനെതിരെ എഫ്ഐആര്‍

ജയ്പൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ബാബാ രാം ദേവിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് എഫ് ഐ ആര്‍. തെറ്റിധരിപ്പിക്കുന്ന അവകാശവാദത്തോടെ ആയുര്‍വേദ മരുന്ന് പുറത്തിറക്കിയെന്ന പരാതിയിലാണ് എഫ്ഐആര്‍. 

FIR against Baba Ramdev for claiming Coronil as a cure for Covid

ജയ്പൂര്‍: കൊവിഡിനുള്ള മരുന്ന് എന്ന അവകാശവാദത്തോടെ ആയുര്‍വേദ മരുന്ന് പുറത്തിറക്കിയ പതഞ്ജലിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ബാബാ രാംദേവിനെതിരെ എഫ്ഐആര്‍. ജയ്പൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ബാബാ രാം ദേവിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് എഫ് ഐ ആര്‍. തെറ്റിധരിപ്പിക്കുന്ന അവകാശവാദത്തോടെ ആയുര്‍വേദ മരുന്ന് പുറത്തിറക്കിയെന്ന പരാതിയിലാണ് എഫ്ഐആര്‍. 

പതഞ്ജലിയുടെ 'കൊവിഡ് മരുന്ന്'; ലൈസന്‍സ് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരും കൈ മലര്‍ത്തി...

ഇന്ത്യന്‍ ശിക്ഷാ നിയമ 420(വഞ്ചന) അനുസരിച്ചും ദോഷകരമായ പരസ്യങ്ങള്‍ (ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റിന്റെ Drugs and Magic Remedies (Objectionable Advertisements Act, 1954) തയ്യാറാക്കിയതുമാണ് മൂന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അഭിഭാഷകനായ ബല്‍ബീര്‍ ജാഖര്‍ എന്നയാളുടെ പരാതിയിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുള്ളതെന്ന് ജയ്പൂര്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് അവ്നിഷ് പരാഷര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. 

പതജ്ഞലി മരുന്ന് കണ്ടെത്തിയത് നല്ല കാര്യം, പക്ഷേ നിയമാനുസൃതമായിട്ടേ പ്രവർത്തിക്കാവൂ: മന്ത്രി ശ്രീപദ് നായിക്
 
ആവശ്യമായ രീതിയില്‍ ക്ലിനിക്കല്‍ പരിശോധന നടത്താത്ത മരുന്ന് പുറത്തിറക്കി ബാബാ രാംദേവ് സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് ബല്‍ബീര്‍ ജാഖര്‍ പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി ആയുർവേദ കൊവിഡിനുള്ള മരുന്ന് എന്ന അവകാശവാദത്തോടെ കൊറോണിൽ, ശ്വാസാരി വടി, അണു തൈലം എന്നിങ്ങനെ മൂന്നു മരുന്നുകളടങ്ങിയ ഒരു കിറ്റ് പുറത്തിറക്കിയത്. അശ്വഗന്ധ, തുളസി തുടങ്ങി നൂറിലധികം മൂലകങ്ങൾ തങ്ങൾ ഈ കോവിഡ് മരുന്നിന്റെ നിർമാണത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ലോഞ്ച് ചടങ്ങിനിടെ ബാബാ രാംദേവ് അവകാശപ്പെട്ടത്.  പരീക്ഷണ ഘട്ടത്തിൽ തങ്ങൾ ഈ മരുന്നുകൾ, രണ്ടു ഘട്ടമായി നിരവധി കൊവിഡ് രോഗികൾക്കുമേൽ ഫലപ്രദമായി പ്രയോഗിച്ചു എന്നും വെറും ഒരാഴ്ചയ്ക്കകം അവരുടെയെല്ലാം രോഗം പൂർണമായും ഭേദപ്പെട്ടു എന്നുമാണ് പതഞ്‌ജലി ടീം മാധ്യമങ്ങളോട് പറഞ്ഞത്. 

ബാബാ രാംദേവിന്‍റെ 'കൊറോണിൽ' വേണ്ട, പരസ്യവും വിൽപ്പനയും മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന് മന്ത്രി

എന്നാൽ പതഞ്‌ജലി സമർപ്പിച്ച റിപ്പോർട്ടുകൾ വിശദമായി പഠിച്ച ശേഷം മാത്രമേ ഈ മരുന്ന് രാജ്യത്ത് വിറ്റഴിക്കുന്നതിനുള്ള അനുമതി നല്കുന്നതിനെപ്പറ്റി ആലോചിക്കുകയുള്ളൂ എന്നാണ്  ഈ ലോഞ്ചിങ് ചടങ്ങിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ച  കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്ക് പറഞ്ഞത്.  "കൊവിഡിന് മരുന്നുമായി എത്താൻ ബാബാ രാംദേവ് കാണിച്ച ഉത്സാഹം മുഖവിലക്കെടുക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പാലിക്കാൻ പതഞ്ജലിയും ബാധ്യസ്ഥരാണ്. ആയുഷ് മന്ത്രാലയത്തെ സമീപിക്കാതെ ഇതുമായി മുന്നോട്ട് പോകാൻ സാധിക്കില്ല." ഇതുവരെ ഇങ്ങനെ ഒരു മരുന്നിനെപ്പറ്റി ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ പക്കൽ ഒരു വിവരവുമില്ല എന്നും. 'തങ്ങൾ നടത്തിയ ക്ലിനിക്കൽ ട്രയൽസിന്റെ റിപ്പോർട്ട് കേന്ദ്രത്തിന് അയച്ചിട്ടുണ്ട്' എന്ന് പതഞ്‌ജലി അവകാശപ്പെടുന്നതായി ഇപ്പോൾ മാധ്യമങ്ങളിലൂടെയാണ് താൻ അറിയുന്നതെന്നും മന്ത്രി പറഞ്ഞു. ആയുഷ് മന്ത്രാലയത്തിന്റെ പ്രതികരണത്തിന് പിന്നാലെ, ഇപ്പോൾ സംഭവിച്ചത് ഒരു 'കമ്യൂണിക്കേഷൻ ഗ്യാപ്പ്' മാത്രമാണ് എന്ന വിശദീകരണവുമായി പതഞ്‌ജലി സിഇഒ ആചാര്യ ബാലകൃഷ്ണയുടെ ട്വീറ്റ് ചെയ്തത്.

പതഞ്‌ജലി പുറത്തിറക്കിയ 'കൊറോണിൽ' എന്ന മരുന്നിന്റെ വില്പന കേന്ദ്രം തടഞ്ഞത് എന്തിനാണ് ?

പതഞ്ജലിയുടെ കൊവിഡ് മരുന്ന് പരീക്ഷിച്ച് ജയ്പൂരിലെ ആശുപത്രി; വിശദീകരണം തേടി സര്‍ക്കാര്‍

Latest Videos
Follow Us:
Download App:
  • android
  • ios