മത്സരിച്ചത് ജയിലിൽ നിന്ന്, കോൺ​ഗ്രസിനെയും ആപ്പിനെയും മലർത്തിയടിക്കാൻ അമൃത്പാൽ സിങ്, വന്‍ ഭൂരിപക്ഷത്തിലേക്ക്

ദേശീയ സുരക്ഷാ നിയമ പ്രകാരം കുറ്റം ചുമത്തിയാണ് ദിബ്രുഗഢ് ജയിലിലേക്ക് മാറ്റി. കോൺ​ഗ്രസിന്റെയും എഎപിയുടെയും സ്ഥാനാർഥികളെ പിന്തള്ളിയാണ് അമൃത്പാൽ മുന്നിലെത്തിയത്.

Fighting Polls From Jail, Amritpal Singh Leads Punjab Seat

ദില്ലി: അസം ജയിലിൽ നിന്ന് പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മതപ്രഭാഷകൻ അമൃതപാൽ സിംഗ് വിജയത്തിലേക്ക്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അമൃത്പാൽ സിം​ഗം 1.60 ലക്ഷം വോട്ടിന് മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർഥിയായണ് അമൃത്പാൽ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നാണ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലായത്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്നായിരുന്നു കേസ്.

ദേശീയ സുരക്ഷാ നിയമ പ്രകാരം കുറ്റം ചുമത്തിയാണ് ദിബ്രുഗഢ് ജയിലിലേക്ക് മാറ്റി. കോൺ​ഗ്രസിന്റെയും എഎപിയുടെയും സ്ഥാനാർഥികളെ പിന്തള്ളിയാണ് അമൃത്പാൽ മുന്നിലെത്തിയത്. അകാലിദളിൻ്റെ വിർസ സിംഗ് വൽതോഹയും എഎപിയുടെ ലാൽജിത് സിംഗ് ഭുള്ളറും മത്സരരംഗത്തുണ്ട്. ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്തും കോൺഗ്രസ് സ്ഥാനാർഥി നാലാമതുമാണ്. 2019ലെ തിരഞ്ഞെടുപ്പിൽ ഖാദൂർ സാഹിബ് സീറ്റിൽ കോൺഗ്രസിൻ്റെ ജസ്ബീർ സിംഗ് ഗില്ലാണ് വിജയിച്ചത്.  

Latest Videos
Follow Us:
Download App:
  • android
  • ios