കർഷകരുമായി കേന്ദ്ര ചർച്ച ഇന്ന്; നിയമഭേദഗതി പിൻവലിക്കാൻ സർക്കാർ തയ്യാറായേക്കില്ല; പിന്നോട്ടില്ലെന്ന് കർഷകർ

കര്‍ഷക സംഘടകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച. നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി, താങ്ങുവില ഉറപ്പാക്കുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. 

farmers protest compromise talk with central government today

ദില്ലി: കര്‍ഷക സംഘടനകളുമായി സര്‍ക്കാരിന്‍റെ ചര്‍ച്ച ഇന്ന്. കര്‍ഷക സംഘടകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച. നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി, താങ്ങുവില ഉറപ്പാക്കുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക 
എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ നിയമങ്ങൾ റദ്ദാക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന സൂചനയുണ്ട്.

ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് യോഗം ആരംഭിക്കുക. 21 ദിവസത്തിന് ശേഷമാണ് കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചക്കായി വീണ്ടും എത്തുന്നത്. പുതുവര്‍ഷത്തിലേക്ക് സമരം നീണ്ടുപോകാതിരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. നിയമങ്ങൾ പൂര്‍ണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഓൾ ഇന്ത്യ കിസാൻസഭ വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios