'വിലക്കയറ്റം', പിടിവള്ളിയായി കേന്ദ്ര സർക്കാർ ധനസഹായമായി 32849 രൂപ നൽകുന്നുവെന്ന് വ്യാജ പ്രചാരണം
വിലക്കയറ്റം നേരിടാനാണ് നീക്കമെന്നാണ് വ്യാജ പ്രചാരണം അവകാശപ്പെടുന്നത്.
ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ഓരോ പൌരന്മാർക്കും 32849 രൂപ സൌജന്യമായി നൽകുന്നതായി വ്യാജ പ്രചാരണം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. വിലക്കയറ്റം നേരിടാനാണ് നീക്കമെന്നാണ് വ്യാജ പ്രചാരണം അവകാശപ്പെടുന്നത്.
എന്നാൽ കേന്ദ്ര സർക്കാർ ഇത്തരത്തിൽ ആർക്കും പണം നൽകുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദമാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാർ വസ്തുതാ പരിശോധക വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്കും ചില മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും ഈ ധനസഹായം ലഭിക്കുമെന്നാണ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.
ന്യൂസ് സൈറ്റുകളിലേതിന് സമാനമായ ചിത്രങ്ങളോട് കൂടി വ്യാജപ്രചാരണത്തോട് ഇതിനോടകം നിരവധി ആളുകളാണ് പ്രതികരിച്ചിട്ടുള്ളത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരിൽ നിന്ന് സ്വകാര്യ വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം