12500 രൂപ മുടക്കിയാല്‍ 30 മിനുറ്റില്‍ 4 കോടി 62 ലക്ഷം രൂപ നേടാമെന്നത് വ്യാജ പ്രചാരണം- Fact Check

12,500 രൂപ മുടക്കിയാല്‍ 4 കോടി 62 ലക്ഷം രൂപ റിട്ടേണ്‍ ലഭിക്കും എന്നാണ് അനുമതി കത്തില്‍ പറയുന്നത്

Fact Check Pay rs 12500 and get Rs 4 crores 62 lakhs in return is fake

പണം ഇരട്ടിപ്പിച്ച് ലഭിക്കും എന്ന വാഗ്‌ദാനത്തോടെ ഏറെ സന്ദേശങ്ങളും ലിങ്കുകളും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കാറുണ്ട്. സമാനമായ രീതിയിലുള്ള ഒരു സന്ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലാണ് ഈ അനുമതി കത്ത് പ്രചരിക്കുന്നത് എന്നതാണ് അതിലേറെ ആശ്ചര്യം. കേള്‍ക്കുമ്പോള്‍ തന്നെ അവിശ്വസനീയമായി തോന്നുന്ന ഈ സന്ദേശത്തിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

12,500 രൂപ മുടക്കിയാല്‍ 4 കോടി 62 ലക്ഷം രൂപ റിട്ടേണ്‍ ലഭിക്കും എന്നാണ് റിസര്‍വ് ബാങ്കിന്‍റെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്തിലുള്ളത്. ഗണേശ് ഭൂമു എന്നയാളെ അഭിസംബോധന ചെയ്തുള്ള ഈ കത്തിലെ വിവരങ്ങള്‍ ഇപ്രകാരമാണ്. 12,500 രൂപ അടച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് മാനേജര്‍ അര മണിക്കൂറിനുള്ളില്‍ 4 കോടി 62 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രകാരമുള്ള കരാറാണിത് എന്നൊക്കെയാണ് കത്തില്‍ വിശദീകരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലെറ്റര്‍ ഹെഡും ആര്‍ബിഐ ഗവര്‍ണറുടെ പേരും ചിത്രവും കത്തിനൊപ്പം കാണാം. 

വസ്‌തുത

എന്നാല്‍ ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്‌തുതാ വിരുദ്ധമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്ത് വ്യാജമാണ്. പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. 

Read more: ഏഴ് വര്‍ഷം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍, ഇപ്പോള്‍ 2 കോടിയുടെ ക്യാബ് സര്‍വീസ്; ഞെട്ടിക്കുന്ന ജീവിത കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios