എല്ലാ പൗരന്‍മാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 46,715 രൂപ സഹായം നല്‍കുന്നോ? സത്യമറിയാം- Fact Check
കേന്ദ്ര ധനകാര്യ മന്ത്രാലയം 46,715 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നു എന്ന രൂപേണയാണ് സന്ദേശം
ദില്ലി: സാമ്പത്തിക സഹായങ്ങളെ കുറിച്ചുള്ള ഏറെ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഇവ കാണുന്ന പലരും ആകര്‍ഷിക്കപ്പെടുകയും അക്കൗണ്ട് വിവരങ്ങളും രജിസ്ട്രേഷന്‍ ഫീയും മറ്റും നല്‍കി വഞ്ചിക്കപ്പെടാറുമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
കേന്ദ്ര ധനകാര്യ മന്ത്രാലയം 46,715 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നു എന്ന രൂപേണയാണ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാട്‌സ്ആപ്പിലാണ് പ്രധാനമായും ഈ മെസേജ് കാണാനാവുക. ജനങ്ങളുടെ സാമ്പത്തിക ഞെരുക്കം കുറയ്ക്കാന്‍ 46,715 രൂപയുടെ സഹായം എല്ലാവര്‍ക്കും നല്‍കുന്നു എന്ന പേരില്‍ ഒരു ലിങ്ക് സഹിതമാണ് മെസേജ് വാട്സ്ആപ്പില്‍ സജീവമായിരിക്കുന്നത്. ഈ സാമ്പത്തിക സഹായം ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ മെസേജില്‍ ആവശ്യപ്പെടുന്നു. രജിസ്റ്റര്‍ ചെയ്യാനും തുക ലഭിക്കാനുമായി ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതുണ്ടോ?
വസ്‌തുത
മെസേജില്‍ പറയുന്നത് പോലെ 46,715 രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര ധനകാര്യ മന്ത്രാലയം നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാ പൗരന്‍മാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 46,715 രൂപ സഹായമായി നല്‍കുന്നില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. പിഐബി ഫാക്ട് ചെക്കിന്‍റെ ട്വീറ്റ് ചുവടെ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം