Asianet News MalayalamAsianet News Malayalam

രോഗികള്‍ക്ക് രക്തം ലഭ്യമാക്കാന്‍ കേന്ദ്ര സർക്കാർ ഹെല്‍പ്‍ലൈന്‍ നമ്പർ സ്ഥാപിച്ചോ? സന്ദേശത്തിന്‍റെ വസ്തുത

ആവശ്യക്കാരായ രോഗികള്‍ക്ക് രക്തം ലഭ്യമാക്കാന്‍ 104 എന്ന ഹെല്‍പ്‍ലൈന്‍ നമ്പർ കേന്ദ്രം സ്ഥാപിച്ചതായാണ് പ്രചാരണം

Fact Check Government of India has launched a pan India helpline number for Blood on Call is false claim
Author
First Published Oct 17, 2024, 2:20 PM IST | Last Updated Oct 17, 2024, 2:41 PM IST

ദില്ലി: രോഗികള്‍ക്ക് രക്തം ലഭ്യമാക്കാന്‍ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി പാന്‍-ഇന്ത്യ ഹെല്‍പ്‍ലൈന്‍ നമ്പർ സ്ഥാപിച്ചതായുള്ള വാട്സ്ആപ്പ് സന്ദേശം വ്യാജം. ആവശ്യമായ രക്തം ലഭ്യമാക്കാന്‍ കേന്ദ്ര സർക്കാർ ആരംഭിച്ച ഹെല്‍പ്‍ലൈന്‍ നമ്പർ എന്ന പേരിലാണ് സന്ദേശം വൈറലായിരിക്കുന്നത്. 104 ആണ് ഇത്തരത്തില്‍ ഹെല്‍പ്‍ലൈന്‍ നമ്പറായി വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ഈ സേവനത്തെ കുറിച്ച് വലിയ വിവരണവും വാട്സ്ആപ്പ് ഫോർവേഡില്‍ കാണാം. എന്നാല്‍ ഈ പ്രചാരണം വ്യാജമാണ്. 

വസ്തുത

'രോഗികള്‍ക്ക് ആവശ്യമായ രക്തം ലഭ്യമാക്കാന്‍ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി 104 എന്ന ഹെല്‍പ്‍ലൈന്‍ നമ്പർ ഒരുക്കിയിട്ടില്ല. 104 എന്ന നമ്പർ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത ഹെല്‍പ്‍ലൈന്‍ സേവനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളതാണ്. ആരും വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്'- എന്നും പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം പൊതുജനങ്ങളെ അറിയിച്ചു. 

വേറെയും വ്യാജ പ്രചാരണങ്ങള്‍

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ഓരോ പൗരന്മാർക്കും 32849 രൂപ സൗജന്യമായി നൽകുന്നതായി മറ്റൊരു വ്യാജ പ്രചാരണം അടുത്തിടെയുണ്ടായിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. വിലക്കയറ്റം നേരിടാനാണ് നീക്കമെന്നാണ് വ്യാജ പ്രചാരണം അവകാശപ്പെടുന്നത്. അന്ന് ഇതിന്‍റെയും വസ്തുത പിഐബി ഫാക്ട് ചെക്ക് അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ ഇത്തരത്തിൽ ആർക്കും പണം നൽകുന്നില്ലെന്നാണ് പിഐബി വസ്തുതാ പരിശോധനാ വിഭാഗം അന്ന് വ്യക്തമാക്കിയത്.  

Read more: ഓഫറുകളുടെ കാലമല്ലേ; സ്വന്തമാക്കാം ഈ മികച്ച വയർലെസ് ഇയർബഡ്‍സുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios