എല്ലാ സ്ത്രീകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 15000 രൂപ വിതരണം ചെയ്യുന്നോ? വീഡിയോയുടെ സത്യമിത്- Fact Check
ഇത്തരത്തിലൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാരിനില്ല എന്നതാണ് യാഥാര്‍ഥ്യം
ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സാമ്പത്തിക സഹായ സന്ദേശങ്ങള്‍ നാം ദിവസവും കാണാറുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചുള്ളതാണ് ഇവയില്‍ പലതും. എന്നാല്‍ ഇത്തരത്തിലൊരു അവകാശവാദം തെറ്റാണ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. പ്രചാരണവും വസ്‌തുതതും അറിയാം.
പ്രചാരണം
'ട്രൂഇന്ത്യഒഫീഷ്യല്‍' എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന ഒരു വീഡിയോയാണ് തെറ്റിദ്ധാരണ പരത്തുന്നത്. എല്ലാ സ്ത്രീകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 15,000 രൂപ നല്‍കുന്നു എന്നാണ് യൂട്യൂബ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തംബ്‌നെയ്‌ല്‍. ബ്രേക്കിംഗ് ന്യൂസ് അടക്കമുള്ള ഹാഷ്‌ടാഗുകളും ഇതിനൊപ്പം കാണാം.
വസ്‌തുത
എന്നാല്‍ ഈ പ്രചാരണം വ്യാജമാണ്. ഇത്തരത്തിലൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാരിനില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ ശ്രദ്ധിക്കണം എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു.
എല്‍പിജി സിലിണ്ടറുകളുടെ ഏജന്‍സി/ഡീലര്‍ഷിപ്പ്/ഡിസ്‌ട്രിബ്യൂഷനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായി പിഐബി ഫാക്ട് ചെക്ക് വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം ഗ്യാസിന്‍റെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്ത് വ്യാജമാണ്. ശരിയായ വിവരങ്ങള്‍ ലഭ്യമാകാന്‍ lpgvitarakchayan.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. അനുമതി കത്ത് വ്യാജമാണ് എന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
Read more: 'ടോള്‍ പ്ലാസ ജീവനക്കാരുമായി തര്‍ക്കം, ഒടുവില്‍ തകര്‍ത്തു'; വീഡിയോ ഇന്ത്യയിലേത് എന്ന പ്രചാരണം വ്യാജം