മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും മുൻ ലോക്സഭാ അംഗവുമായ സുഷ്മിത ദേവിന് കൊവിഡ്‌

കൊവിഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സുഷ്മിതയുടെ ആരോ​ഗ്യസ്ഥിതികൾ അന്വേഷിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

ex silchar mp sushmita dev tests positive for covid 19

ഗുവാഹത്തി: മഹിളാ കോൺ​ഗ്രസ് അധ്യക്ഷയും മുൻ ലോക്സഭാ അം​ഗവുമായി സുഷ്മിത ദേവിന് കോവിഡ് 19 സ്ഥിരീകരിച്ചു. \ഇവരെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺ​ഗ്രസ് പാർട്ടിയുടെ ദേശീയ വക്താവുമാണ് സുഷ്മിത.

'എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ല.'സുഷ്മിത തന്റെ ട്വീറ്ററിൽ കുറിച്ചു. കൊവിഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സുഷ്മിതയുടെ ആരോ​ഗ്യസ്ഥിതികൾ അന്വേഷിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഇരുപത്തിനാല് ലക്ഷത്തിലേക്ക് എത്തുകയാണ്. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം പേർ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios