മില്ലിന് വൈദ്യുതി കണക്ഷൻ നൽകാൻ 17000 രൂപ കൈക്കൂലി വാങ്ങി; കയ്യോടെ പിടികൂടി, മുൻ എഞ്ചിനീയർക്ക് തടവുശിക്ഷ
2007 ഫെബ്രുവരി 20ന് വെങ്കിടാചലത്തിൽ നിന്ന് കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ ഡിവിഎസി ഉദ്യോഗസ്ഥർ പാണ്ഡ്യനെ കയ്യോടെ പിടികൂടി.
ചെന്നൈ: കൈക്കൂലി കേസിൽ തമിഴ്നാട് വൈദ്യുത വകുപ്പ് (ടിഎൻഇബി) മുൻ എഞ്ചിനീയർക്ക് രണ്ട് വർഷം തടവുശിക്ഷ. കോയമ്പത്തൂർ സ്വദേശി പാണ്ഡ്യനെയാണ് ശിക്ഷിച്ചത്. 2007ൽ റൈസ് മില്ലിന് വൈദ്യുതി കണക്ഷൻ നൽകാൻ വെങ്കിടാചലം എന്നയാളിൽ നിന്ന് 17,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ശിക്ഷ.
തുടർന്ന് വെങ്കിടാചലം സേലം ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്‍റി കറപ്‌ഷനെ (ഡിവിഎസി) സമീപിച്ചു. 2007 ഫെബ്രുവരി 20ന് വെങ്കിടാചലത്തിൽ നിന്ന് കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ ഡിവിഎസി ഉദ്യോഗസ്ഥർ പാണ്ഡ്യനെ കയ്യോടെ പിടികൂടി.
സേലം പ്രത്യേക കോടതിയിൽ നടന്ന കേസിന്‍റെ വിചാരണയിൽ പ്രതി പാണ്ഡ്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം