കുൽ​ഗാമിൽ ഏറ്റുമുട്ടൽ: 5 ഭീകരരെ വധിച്ച് സുരക്ഷാസേന; 2 സൈനികർക്ക് പരിക്കേറ്റു

ജമ്മു കാശ്മീരിലെ കുൽ​ഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു. 

Encounter in Kulgam Security forces kill 5 terrorists 2 soldiers were injured

ശ്രീന​​ഗർ: ജമ്മു കാശ്മീരിലെ കുൽ​ഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു. 2 സൈനികർക്ക് പരിക്കേറ്റു. കുൽ​ഗാമിലെ കാദ്ദർ മേഖലയിൽ ഇന്നലെ വൈകീട്ടാണ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടങ്ങിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും, ആരോ​ഗ്യനില തൃപ്തികരമാണെന്നും സൗത്ത് കശ്മീർ ഡിഐജി അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.


 

Latest Videos
Follow Us:
Download App:
  • android
  • ios