ലക്ഷദ്വീപ് എംപിയുടെ വീട്ടിലും ഓഫിസിലും ഇ ഡി റെയ്ഡ്

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് നടപടി. 

ED Raid in Lakshadweep MP house and office prm

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഇ ഡി ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് നടപടി.

നേരത്തെ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കിയിരുന്നു. വിധി ഹൈക്കോടതി റദ്ദാക്കിയതോടെ അയോഗ്യത പിൻവലിച്ചു. എം പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് നടപടി.  വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നതാണ് ആവശ്യം. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫൈസലിന്‍റെ കുറ്റവും ശിക്ഷയും സ്റ്റേ ചെ്യത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹർജിയും പരിഗണനയ്ക്ക് എത്തുന്നുണ്ട്. 

Read More... ആശങ്ക വേണ്ട; മലബാറിലെ പ്ലസ് വൺ സീറ്റ്‌ കുറവ് പരിഹരിക്കാൻ നടപടി ഉറപ്പ്, ക്ലാസുകൾ 5 മുതൽ: മന്ത്രി ശിവൻകുട്ടി 

Latest Videos
Follow Us:
Download App:
  • android
  • ios