റീൽസെടുക്കാൻ ഥാർ ഓടിച്ചുകയറ്റിയത് റെയിൽവെ ട്രാക്കിൽ; ട്രെയിൻ വരുന്നത് കണ്ടിട്ടും വണ്ടി മാറ്റാൻ കഴിഞ്ഞില്ല

ട്രാക്കിൽ കുടുങ്ങിയതിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Drove Mahindra Thar into railway track for shooting reals but failed to get back when train arrived

ജയ്പൂർ: റീൽസ് ചിത്രീകരിക്കാനായി യുവാവ് കാ‍ർ റെയിൽവെ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി. എന്നാൽ അകലെ നിന്ന് ട്രെയിൻ വരുന്നത് കണ്ടിട്ടും വാഹനം ട്രാക്കിൽ നിന്ന് തിരികെ ഇറക്കാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. ഒടുവിൽ നാട്ടുകാരും പൊലീസുകാരുമെല്ലാം സ്ഥലത്ത് തടിച്ചുകൂടി. അവസാനം വാഹനം തിരിച്ച് റോഡിലിറക്കാൻ സാധിച്ചപ്പോൾ എല്ലാവരുടെയും പിടിവെട്ടിച്ച് രക്ഷപ്പെടാനും ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു.

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. ട്രാക്കിൽ കുടുങ്ങിയ കാറിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാവ് മദ്യലഹരിയിലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.  ആളുകളും പൊലീസുകാരുമെല്ലാം റെയിൽവെ ട്രാക്കിൽ കിടക്കുന്ന മഹീന്ദ്ര ഥാർ കാറിന് സമീപം നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. കാർ ട്രാക്കിൽ നിന്ന് പുറത്തിറക്കാൻ ഇയാൾ ശ്രമിക്കുന്നുമുണ്ട്. 

ഥാർ റെയിൽവെ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി റീൽസ് ചിത്രീകരിക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ വരുന്നത് കണ്ടാണ് വാഹനം മാറ്റാൻ ശ്രമിച്ചത്. എന്നാൽ അത് സാധിക്കാതെ വന്നു. എന്നാൽ ലോക്കോ പൈലറ്റിന് കാര്യം മനസിലായി അദ്ദേഹം ട്രെയിൻ നിർത്തി. അതുകൊണ്ടു തന്നെ ആർക്കും പരിക്കേൽക്കുകയും വാഹനത്തിന് കേടുപാട് വരികയോ ചെയ്തില്ല. 

ഒടുവിൽ ആളു കൂടിയപ്പോൾ ഇയാൾ ട്രാക്കിൽ നിന്ന് വളരെ വേഗം കാർ പിന്നിലേക്ക് എടുത്ത് ഏതാണ്ട് 30 മീറ്ററോളം അകലെയുള്ള റോഡിലേക്ക് വളരെ വേഗത്തിൽ എത്തിച്ചു. അവിടെ ഏതാനും നിമിഷം നിർത്തിയ ശേഷം കാർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മൂന്ന് പേർക്ക് വാഹനം ഇടിച്ച് പരിക്കേറ്റു. കാറിനെ പിന്തുടർന്ന പൊലീസ്, അധികം വൈകാതെ തടഞ്ഞുനിർത്തി ഇയാളെ പിടികൂടി. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios