ദില്ലിയിൽ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ബെംഗളൂരുരിൽ കൊവിഡ് ബാധിച്ച എഎസ്ഐ മരിച്ച നിലയിൽ
ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത്. മാക്സ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം.
ദില്ലി: ദില്ലി എൽഎൻജെപി ആശുപത്രിയിലെ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. അസീം ഗുപ്തയാണ് മരിച്ചത്. ഈ മാസം ഒമ്പത് മുതൽ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത്. മാക്സ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം.
രാജ്യത്ത് ലോക്ഡൗൺ ഇളവുകള്‍ക്ക് പിന്നാലെ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 410 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാറായിരം കടന്നു. ആകെ മരണം 16,095 ആയി. രോഗ ബാധിതരുടെ എണ്ണം 5,28,859 ആയി. ഇരുപത്തിനാല് മണിക്കൂറിനിടയിൽ 19,906 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,09,713 പേർക്കാണ് രോഗം ഭേദമായത്. ദില്ലിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ദില്ലിയിൽ രോഗബാധിതര്‍ എൺപതിനായിരം കടന്നു.
കൊവിഡ് കേസുകൾ ഉയരുന്നു, പ്രതിദിന വർധന ഇരുപതിനായിരത്തിനടുത്ത്, 24 മണിക്കൂറിനിടെ 410 മരണം.
കൊവിഡ് ബാധിച്ച എഎസ്ഐ മരിച്ച നിലയിൽ
ബെംഗളൂരുവിൽ കൊവിഡ് രോഗബാധിതനായ എഎസ്ഐയെ ബാത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റ് ഫീൽഡ് പൊലീസ് സ്റ്റേഷൻ എഎസ്ഐയെ ആണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.