മധുരയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് ബാധിതനായ ഡോക്ടർ മരിച്ചു

കടുത്ത ശ്വാസതടസം ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കൊവിഡ് വാർഡിൽ നിന്ന് തിങ്കളാഴ്ച ഡോക്ടർ സുഹൃത്തുക്കൾക്ക് ശബ്ദ സന്ദേശമയച്ചു.

doctor died of corona in tamilnadu without treatment in government hospital

മധുര: തമിഴ്നാട്ടിലെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ കൊവിഡ് ബാധിതനായ ഡോക്ടർ മരിച്ചു. വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഡോക്ടർ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നു. കടുത്ത ശ്വാസതടസം ഉണ്ടായിട്ടും ഐസിയുവിലേക്ക് പോലും മാറ്റിയില്ലെന്ന് ഡോക്ടറുടെ ബന്ധുക്കൾ ആരോപിച്ചു.എന്നാൽ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി.

കടുത്ത ശ്വാസതടസം ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കൊവിഡ് വാർഡിൽ നിന്ന് തിങ്കളാഴ്ച ഡോക്ടർ സുഹൃത്തുക്കൾക്ക് ശബ്ദ സന്ദേശമയച്ചു. രണ്ട് ദിവസത്തിനകം ഡോക്ടർ മരിച്ചു. മധുര രാജാജി സർക്കാർ ആശുപത്രി അധികൃതർ ഐസിയുവിലേക്ക് മാറ്റാൻ പോലും തയാറായില്ലെന്ന് ഡോക്ടറുടെ ബന്ധുക്കൾ ആരോപിക്കുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെ ഞയറാഴ്ചയാണ് ഡോക്ടർ ശാന്തിലാലിനെ മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മധുര രാജാപാളയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഡോക്ടർ ശാന്തിലാൽ ജോലി ചെയ്തിരുന്നത്. ഇവിടെ എത്തിയ രോഗിയിൽ നിന്നാണ് കൊവിഡ് പകർന്നത്. 

കൊവിഡ് ബാധിതർ കൂടിയതോടെ മധുര സർക്കാർ ആശുപത്രിയുടെ മരച്ചുവട്ടിൽ രോഗികളെ കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ നേത്തെ പുറത്ത് വന്നതാണ്. എന്നാൽ ഡോക്ടർ ശാന്തിലാലിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തമിഴ്നാട് ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതരോട് വിശദീകരണം തേടി.

Latest Videos
Follow Us:
Download App:
  • android
  • ios