'വായടക്കി മിണ്ടാതിരിക്കണം'; പരസ്യ പ്രസ്താവന വിലക്കി ഡികെ, കർണാടകയിലെ മുഖ്യമന്ത്രി തർക്കം ഒത്തുതീർപ്പിലേക്ക്

വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

DK Shivakumar has hinted that the Karnataka Chief Minister dispute has been settled for the time being

ബെം​ഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്കെന്ന സൂചന നൽകി ഡികെ ശിവുമാറിന്റെ ഇടപെടൽ. മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി ഡികെ ശിവകുമാർ തന്നെ രം ഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായത്. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ സ്വാമിമാരുടെ നിർദേശം ആവശ്യമില്ല, ആശീർവാദം മതിയെന്നും ഡികെ പറഞ്ഞു. നേരത്തെ വൊക്കലിഗ ആത്മീയ നേതാവ് ഡികെയെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി സിദ്ധരാമയ്യയെ വേദിയിലിരുത്തി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വഷളായത്. ഹൈക്കമാൻഡിനെ കാര്യങ്ങൾ ധരിപ്പിച്ച സിദ്ധരാമയ്യക്കും താക്കീത് ലഭിച്ചു. സ്വന്തം ക്യാമ്പിലെ മന്ത്രിമാരെയും എംഎൽഎമാരെയും നിയന്ത്രിക്കണമെന്ന്  മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയും സിദ്ധരാമയ്യക്ക് മുന്നറിയിപ്പ് നൽകി. സിദ്ധരാമയ്യക്കും നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉപമുഖ്യമന്ത്രി പദവികൾ ആവശ്യപ്പെട്ട സ്വന്തം ക്യാമ്പിലെ മന്ത്രിമാരായ കെഎൻ രാജണ്ണ, സതീഷ് ജർക്കിഹോളി എന്നിവരോട് ഇനി പരസ്യപ്രസ്താവന നടത്തരുതെന്നും സിദ്ധരാമയ്യ നിർദേശം നൽകി.

പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി; ലീഗൽ സർവ്വീസസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ പരാതി

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios