വയറിളക്കവും, പേശിവേദനയും കൊവിഡ് ലക്ഷണങ്ങൾ തന്നെ; ഐസിഎംആർ

ആകെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പെടുന്നത്. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവയാണ് മറ്റ്  ലക്ഷണങ്ങള്‍.

diarrhea and muscle pain are covid symptoms says icmr

ദില്ലി: വയറിളക്കവും പേശീവേദനയും കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയതായി ഐസിഎംആർ അറിയിച്ചു. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ നേരത്തെ തന്നെ കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. 

ആകെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പെടുന്നത്. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ കൊവിഡ് ബാധയുള്ള ഒരു വ്യക്തിയില്‍ കാണണമെന്നില്ലെന്നും ഇതിലേതെങ്കിലും ഒരു ലക്ഷണം കാണിച്ചാല്‍ തന്നെ പരിശോധന ഉറപ്പുവരുത്തണമെന്നുമാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.  ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം ബാധിക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല. 'റാന്‍ഡം' പരിശോധന നടത്തിയാല്‍ മാത്രമേ ഇത്തരക്കാരെ കൂടുതലായി കണ്ടെത്താന്‍ കഴിയൂ. 

വായില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയാണ് പ്രധാനമായും കൊവിഡ് 19 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സംസാരിക്കുമ്പോഴോ, ചിരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ എല്ലാം രോഗകാരിയായ വൈറസ് കൈമാറ്റം ചെയ്യപ്പെട്ടേക്കാം. അതുപോലെ ഈ സ്രവങ്ങളുടെ നേര്‍ത്ത തുള്ളികള്‍ എവിടെയെല്ലാം വീഴുന്നുവോ, പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് അവിടെയെല്ലാം വൈറസ് നിലനിന്നേക്കാം. 

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം  320922 ആയി.

Read Also: രാജ്യത്ത് കൊവിഡ് മരണം 9000 കടന്നു; രോ​ഗബാധിതർ 320922...
 

Latest Videos
Follow Us:
Download App:
  • android
  • ios