'സാന്‍റിയാഗോ മാര്‍ട്ടിന്‍ എന്തിന് ഇത്രയും കോടികള്‍ നല്‍കി'; അന്വേഷണമാവശ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍

1208  കോടിയാണ് വിവാദ വ്യവസായിയുടെ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത്. ഇഡി നടപടി നേരിട്ട കമ്പനിയാണിതെന്നതും ശ്രദ്ധേയം. 

detailed inquiry demanded, says Electoral bond petitioners prm

ദില്ലി: ഇലക്ടറൽ ബോണ്ടിൽ വീണ്ടും ചോദ്യങ്ങളുയർത്തി പരാതിക്കാർ. ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ മറയ്ക്കാൻ ഒത്തുകളി നടന്നെന്ന് ഹർജിക്കാർ ആരോപിച്ചു. സുപ്രീംകോടതിയെ ഇക്കാര്യം ബോധിപ്പിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു. ബോണ്ടുകളുടെ സീരിയൽ നമ്പർ എന്തിന് മറച്ചെന്ന് പ്രശാന്ത് ഭൂഷൺ ചോദിച്ചു. സാൻറിയോഗോ മാർട്ടിൻ കോടികൾ നൽകിയതിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെടുമെന്നും ഹർജിക്കാർ പറഞ്ഞു. 

ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കായിരുന്നു. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ്. 1208  കോടിയാണ് വിവാദ വ്യവസായിയുടെ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത്. ഇഡി നടപടി നേരിട്ട കമ്പനിയാണിതെന്നതും ശ്രദ്ധേയം. 

ആദായ നികുതി വകുപ്പിന്റെ നടപടികൾ നേരിട്ട മേഘ എഞ്ചിനീയറിങ് ആന്‍റ് ഇൻഫ്രാസ്ക്ചർ ലിമിറ്റഡ് 1588 കോടിയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. വാക്സിൻ കമ്പനിയായ ഭാരത് ബയോടെകും ഡോ. റെ‍ഡ്ഡീസ് അടക്കമുളള ഫാർമ കമ്പനികളും ബോണ്ടുകൾ വാങ്ങി വലിയ തുക സംഭാവന നൽകിയിട്ടുണ്ട്.ക്വിക്ക് സപ്ലൈ ചെയിൻ നാനൂറ് കോടിയോളം രൂപ സംഭാവന നല്‍കി. എന്നാൽ പുറത്ത് വന്ന ലിസ്റ്റിൽ ഇന്ത്യയിലെ വമ്പൻ വ്യവസായികളായ റിലയൻസിന്റെയോ അദാനിയുടേയോ പേരില്ലെന്നതും ശ്രദ്ധേയമാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios