കാറിനടിയിൽ പെട്ട് യുവതി കൊല്ലപ്പെട്ട സംഭവം: ദില്ലി പൊലീസിൽ 11 പേർക്ക് സസ്പെൻഷൻ
പെൺകുട്ടി കാറിനടിയിൽ കുടുങ്ങിയ വിവരം പലരും വിളിച്ചറിയിച്ചിട്ടും പൊലീസ് അവഗണിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തൽ
ദില്ലി: പുതുവത്സര ദിനത്തിൽ ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ 11 പോലീസുകാർക്ക് സസ്പെൻഷൻ. രണ്ട് കൺട്രോൾ റൂമുകളിലുള്ള പോലീസുകാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. യുവതി കാറിനടയിൽ കുടുങ്ങിയ വിവരം അവഗണിച്ചുവെന്ന് കണ്ടെത്തിയതിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ ഏജൻസിയോട് സംഭവത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. കൊല്ലപ്പെട്ട അഞ്ജലിയുടേത് നിർഭയ മോഡൽ കൊലയെന്ന് ആരോപണം ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടി കാറിനടിയിൽ കുടുങ്ങിയ വിവരം പലരും വിളിച്ചറിയിച്ചിട്ടും പൊലീസ് അവഗണിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇവർക്ക് വാഹനം കണ്ടെത്താൻ കഴിയാതിരുന്നതും നടപടിക്ക് കാരണമായി.