ദില്ലിയിലെ മരണസംഖ്യ ശരിക്കും എത്ര? സർക്കാർ കണക്കിന്‍റെ ഇരട്ടി മരണമെന്ന് കോർപ്പറേഷൻ
ദില്ലിയിലെ വിവിധ ശ്മശാനങ്ങളിലായി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച 2098 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്.
ദില്ലി: കൊവിഡ് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് ദില്ലി സർക്കാര്‍ പുറത്തുവിട്ട കണക്ക് തള്ളി ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ. മൂന്ന് കോർപ്പറേഷനുകളിലായി ഇതുവരെ 2098 മൃതദേഹം സംസ്‌കരിച്ചു എന്നാണ് നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്. എന്നാല്‍, ദില്ലി സർക്കാരിന്റെ കണക്ക് പ്രകാരം ദില്ലിയിൽ ഇതുവരെ ആയിരത്തില്‍ താഴെ ആളുകള്‍ര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ദില്ലി സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 984 പേര്‍ മാത്രമാണ് വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചത്. ഇത് തള്ളിയാണ് ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ ഇരട്ടിയിലേറെയാണ് ഇത്. ദില്ലിയിലെ വിവിധ ശ്മശാനങ്ങളിലായി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച 2098 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്.
ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍, സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1080 മൃതദേഹങ്ങളും നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 976 മൃതദേഹങ്ങളും ഈസ്റ്റ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 42 മൃതദേഹങ്ങളും സംസ്‌കരിച്ചു. അതേസമയം, ദില്ലി സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 32, 810 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതി്‍ 12,245 പേര്‍ക്ക് രോഗം ഭേദമായി. 19,581 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്.