റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മദ്യം വിളമ്പാന്‍ അനുമതി നല്‍കി ദില്ലി സര്‍ക്കാര്‍

ദില്ലിയില്‍ നേരത്തെ മദ്യവില്‍പനക്ക് അനുമതി നല്‍കിയെങ്കിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു.
 

Delhi govt allows hotels, restaurants to serve liquor

ദില്ലി: അഞ്ച് മാസത്തിന് ശേഷം ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും മദ്യം വിളമ്പാന്‍ അനുമതി നല്‍കി ദില്ലി സര്‍ക്കാര്‍. ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് അനുമതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അണ്‍ലോക്ക് മൂന്നില്‍ ബാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ദില്ലിയില്‍ നേരത്തെ മദ്യവില്‍പനക്ക് അനുമതി നല്‍കിയെങ്കിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. ജൂണ്‍ 12ന് മദ്യവ്യവസായികളുടെ നഷ്ടം കുറക്കാനായി കാലവധി പൂര്‍ത്തിയാകാനിരിക്കുന്ന ബിയര്‍ വില്‍ക്കുന്നതിനായി ദില്ലി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

മെയ് നാലിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും മദ്യവില്‍പനക്ക് അനുമതി നല്‍കിയിട്ടില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios